പിതാവിന്‍റെ കയ്യില്‍ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു
പാലക്കാട്: പാലക്കാട് കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂര്‍ സ്വദേശി ഇവാന്‍ സായികിനെയാണ് ചുവപ്പ്, വെള്ള കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
പിതാവിന്‍റെ കയ്യില്‍ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ കൊപ്പം പൊലീസ് അന്വേഷണം തുടങ്ങി.
അതെസമയം, പാണ്ടിക്കാട് സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ വിപി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബുധനാഴ്ച വൈകിട്ട് 5.30ന് ഏഴ് പ്രധാന പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
വന്‍ പൊലീസ് സന്നാഹത്തില്‍ നടന്ന തെളിവെടുപ്പിനിടെ നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കുടിയിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ഷമീറിന്റെ വീട്ടുമുറ്റം വരെയുള്ള ഭാഗങ്ങളില്‍ തെളിവെടുപ്പ് നടന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്ററോളം റോഡിലൂടെ നടത്തിയാണ് സംഭവസ്ഥലത്തെത്തിച്ചത്. ഇതിനിടെ, പൊലീസിന് അഭിവാദ്യമര്‍പ്പിച്ച് നാട്ടുകാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചാവക്കാട് മണത്തല സ്വദേശി ഹംഷീര്‍ എന്ന ആച്ചിക്ക (30) ചാവ ക്കാട് പുത്തന്‍ കടപ്പുറം സ്വദേശി ഷംസീര്‍ (30) പൊന്നാനി വെളിയങ്കോട് സ്വദേശി അഫ്സല്‍ (30), ചാവക്കാട് തെരുവത്ത് മുസ്തഫ എന്ന ഫയാസ് (28), കൊല്ലം കൊട്ടാരക്കര ചക്കുവരക്കല്‍ സ്വദേശി മുഹമ്മദ് നായിഫ് (29) കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഷഹീര്‍ (30) വെളിയംകോട് സ്വദേശി കിഴക്കകത്ത് വീട്ടില്‍ അഫ്ഷര്‍ (28) എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.





