ആശുപത്രിയിലെത്തിയ 16കാരിയെ പീഡിപ്പിച്ചു; നാദാപുരത്ത് 25കാരനായ ഡോക്ടർ അറസ്റ്റിൽ

0
53

കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പം എത്തിയ 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. നാദാപുരം – തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണിനെ (25) ആണ് വിദ്യാർഥിനിയുടെ പരാതിയിൽ നാദാപുരം ഇൻസ്പെകടർ അറസ്റ്റ് ചെയ്തത്.

ജൂലൈയിൽ മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെൺകുട്ടി പൊലീസിൽ ഇതുസംബന്ധിച്ചു മൊഴി നൽകിയിരുന്നു.