‘നേടി’യത് 33 ലക്ഷം രൂപ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളി ഭാഗ്യം

0
246

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) സമ്മാനം.

20,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരത്തിലെ രണ്ടാം ശ്രമത്തിലാണ് മലയാളിയായ ഫിറോസ് ഖാന് ഇത്രയും തുക ലഭിച്ചത്.