- ഹഫർ അൽ ബാഥ്വിനിൽ ആണ് തന്റെ പ്രവാസി ഡ്രൈവർക്ക് സഊദി പൗരൻ വിവാഹപരിപാടി നടത്തിയത്
ദമാം: പ്രവാസി ഹൗസ് ഡ്രൈവരുടെ വിവാഹ സൽക്കാരം ഗംഭീരമായി നടത്തി കൊടുത്ത് സഊദി പൗരൻ. കിഴക്കൻ സഊദിയിലെ ഹഫർ അൽ ബാഥ്വിനിൽ ആണ് തന്റെ പ്രവാസി ഡ്രൈവർക്ക് ഗംഭീരമായ സഊദി പൗരൻ വിവാഹപരിപാടി നടത്തിയത്. ഹഫർ അൽ ബാതിൻ ഗവർണറേറ്റിൽ സഊദി പൗരൻ സാദ് അൽ ബുറൈക്കിയാണ് തന്റെ ഡ്രൈവർ കൂടിയായ ബംഗ്ലാദേശ് പൗരനായ പ്രവാസിക്ക് വിവാഹ ചടങ്ങ് നടത്തിയത്.
“ആറ് വർഷമായി എനിക്ക് വേണ്ടി ജോലി തന്റെ ഡ്രൈവർ ജോലി ചെയ്യുന്നു, ഞാൻ അദ്ദേഹത്തെ എന്റെ സ്വന്തം മകനെപ്പോലെയാണ് കാണുന്നത്. എനിക്ക് ആറ് കുട്ടികളുണ്ട്, പ്രവാസി ഡ്രൈവർ ഏഴാമനാണ്, അതിനാൽ അദ്ദേഹത്തിന്റെ വിവാഹച്ചെലവുകൾ പൂർണ്ണമായും വഹിക്കാൻ ഞാൻ തീരുമാനിച്ചു.” സ്പോൺസർ കൂടിയായ സാദ് അൽ ബുറൈകി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിരവധി ഗോത്രങ്ങൾ ചടങ്ങിൽ പങ്കെടുത്ത് അഭിനന്ദനങ്ങൾ അർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ മകനെ പോലെ കണ്ട് കാര്യങ്ങൾ ചെയ്യുന്ന സ്പോൺസറോട് വരൻ മുഹമ്മദ് റാഖിബ് നന്ദി പറഞ്ഞു. തന്നോടൊപ്പം ജോലി ചെയ്യുകയും തന്നോട് നന്നായി പെരുമാറുന്നയാളാണെന്നും വരാൻ റാകിബ് ഊന്നിപ്പറഞ്ഞു. തന്റെ ഭാര്യ ഉടൻ സഊദി അറേബ്യയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ കാണാം 👇
