ന്യൂയോർക്ക്: യുഎസിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. റോക്‌ലാഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിൽ നടന്ന കാർ അപകടത്തിൽ കോട്ടയം സ്വദേശി ആൽവിൻ പന്തപ്പാട്ട്(27) ആണ് മരിച്ചത്. ന്യൂജഴ്സിയിലെ ക്രസ്ട്രോൺ ഇലക്ട്രോണിക്സ്, ഓറഞ്ച്ബർഗ് സിസ്റ്റം മാനേജർ ആയി ജോലി ചെയ്ത് വരികയായിരുന്നു.
കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് വർഗ്ഗീസിന്റെയും എലിസബത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ജോവിൻ വർഗീസ്, മെറിൻ ജോബിൻ. സഹോദരി ഭർത്താവ് ജോബിൻ ജോസഫ്, ഇടാട്ടിൽ (ലോങ്ങ് ഐലൻഡ്).





