ദമാം: ഡ്രൈവിംഗിനിടെ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ട്രെയിലർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെരുമ്പാവൂർ സ്വദേശി ദമാം സൗദി ജർമൻ ആശുപത്രിയിൽ വെച്ച് മരിച്ചു. പെരുമ്പാവൂർ വെങ്ങോല അലഞ്ഞിക്കാട്ടിൽ അബൂബക്കറിന്റെ മകൻ ഷമീർ (43) ആണ് മരിച്ചത്.
ജൂലൈ 17-ന് ദമാം-റിയാദ് ഹൈവേയിൽ ദമാം ചെക്ക് പോയിന്റിന് സമീപം വെച്ചാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയവേ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. അപകടവിവരമറിഞ്ഞ് ഭാര്യയും സഹോദരനും ദമാമിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.





