ലണ്ടന്‍: യു.കെയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മിഡില്‍സ്ബറോയില്‍ താമസിക്കുന്ന വൈക്കം സ്വദേശി സെബാസ്റ്റ്യന്‍ ദേവസ്യ- ലിസി ജോസഫ് ദമ്പതികളുടെ മകന്‍ ആല്‍വിന്‍ സെബാസ്റ്റ്യന്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി യോര്‍ക്ഷറലെ എ-1 (എം) മോട്ടോര്‍വേയില്‍ റിപ്പോണിലായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മില്‍ ജങ്ഷന്‍ -50ന സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കവേയാണ് ലെയ്ന്‍ തെറ്റിയുള്ള അപകടം ഉണ്ടായത്. എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് രാത്രിയില്‍ മോട്ടോര്‍വേയിലൂടെയുള്ള ഗതാഗതം ഇരുവശങ്ങളിലേക്കും നിലച്ചു. നോര്‍ത്ത് യോര്‍ക്ഷര്‍ പൊലീസും യോര്‍ക്ഷര്‍ ആംബുലന്‍സ് സര്‍വീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ആല്‍വിന്റെ സംസ്‌കാരം പിന്നീട് നടത്തും. സഹോദരങ്ങള്‍: അലീന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍.
