റിയാദ്: സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശി താരിഖ് – ഇടുക്കി വണ്ടിപെരിയാർ മുംതാസ് ദമ്പതികളുടെ മകൾ ഐറയാണ് മരണപ്പെട്ടത്. രണ്ട് വയസായിരുന്നു. സഊദിയിലെ അൽ ഖസീമിലെ അൽ റാസ്സിനടുത്ത് ഖുശൈബിയ്യയിലാണ് മരണം.
കുട്ടിയുടെ മാതാവ് മുംതാസ് ഖുശൈബിയ്യയിൽ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തു വരികയാണ്. കുട്ടിയുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് കുടുംബം.
മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
