ഭാര്യ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകിക്കൊപ്പം ഹോട്ടലില്‍; അനുരാഗ് ഭാര്യയെ കൊന്നതെന്ന് കുടുംബം

0
240

വിവാഹം ചെയ്ത് അഞ്ചു മാസത്തിന് ശേഷം യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം കൊലപാതകമെന്ന് പരാതി. 32 കാരിയായ മധുസിങാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സത്രീധനത്തിനായി ഭര്‍ത്തവായ അനുരാഗ് സിങ് പീഡിപ്പിച്ചിരുന്നതായും മരണം കൊലപാതകാണെന്നും മധുവിന്‍റെ പിതാവ് ഫത്തേ ബഹാദൂർ സിങ് പരാതിപ്പെട്ടു.

സംഭവത്തില്‍ അനുരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് ലഖ്നൗ ഗോമതിനഗറിലെ അനുരാഗിന്‍റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

ഫെബ്രുവരി 25 നാണ് അനുരാഗും മധുവും വിവാഹിതരായത്. ഹോങ്‍കോങില്‍ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥാനാണ് അനുരാഗ്. വിവാഹസമയത്ത് അനുരാഗ് 15 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയെ നല്‍കാന്‍ സാധിച്ചിരുന്നൂള്ളൂ. വിവാഹശേഷവും അനുരാഗ് സ്ത്രീധനം ആവശ്യപ്പെടിരുന്നതായി മധുവിന്‍റെ പിതാവ് ഫത്തേ ബഹാദൂർ സിങ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഹോളി ആഘോഷത്തിന് ശേഷമാണ് അനുരാഗ് പണം ആവശ്യപ്പെട്ട് മധുവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. 

ഞങ്ങളോട് സംസരിക്കുന്നതിന് പോലും അനുരാഗ് എതിര്‍ത്തിയരുന്നതായി മധുവിന്‍റെ സഹോദരി പ്രിയ പറഞ്ഞു. അനുരാഗ് ഇല്ലാത്തപ്പോള്‍ മാത്രമാണ് സംസാരിച്ചിരുന്നത്. മദ്യപിക്കാന്‍ നിര്‍ബന്ധിപ്പിച്ചിരുന്നതായും നിസാര കാര്യങ്ങള്‍ക്കായിരുന്നു മര്‍ദ്ദനമെന്നും പ്രിയ പറഞ്ഞു.  അനുരാഗ് വീട്ടില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് മധു ഫോണ്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. ഇതോടെ സുഹൃത്തുക്കളുമായുള്ള ബന്ധം നഷ്ടമായി. കോള്‍ റെക്കോര്‍ഡുകളും ഓണ്‍ലൈന്‍ ഡെലിവറികളും അനുരാഗ് പരിശോധിച്ചിരുന്നതായും പ്രിയ പറഞ്ഞു.

മധു കാറോടിക്കുന്നതിനിടെ ഇടതുവശം ചേര്‍ത്ത് ഓടിച്ചതിനെ ചൊല്ലിയായിരുന്നു അവസാന തര്‍ക്കം. ഈ ഭാഗത്ത് പുരുഷന്മാര്‍ നില്‍ക്കുന്നതിനാലാണ് ഇടതുവശം ചേര്‍ന്ന് വാഹനം ഓടിച്ചതെന്നായിരുന്നു അനുരാഗിന്‍റെ ആരോപണം. അനുരാഗിന് അവിഹിത ബന്ധമുണ്ടായിരുന്നെന്നും മുന്‍ കാമുകിയുമായി നഗരത്തിലെ ഹോട്ടലില്‍ ഇരുവരും രാത്രി ചെലവഴിച്ചെന്നും പിതാവിന്‍റെ പരാതിയിലുണ്ട്. മധു മരണപ്പെടുന്നതിന് നാലു ദിവസം മുന്‍പത്തെ ഹോട്ടല്‍ ബുക്കിങ് ബില്ലും കുടുംബം പുറത്തവിട്ടു. മകള്‍ ഗര്‍ഭണിയായിരുന്നു, അത് അബോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പിതാവ് പരാതിയില്‍ പറഞ്ഞു.