കൊച്ചി: കലാലയത്തിലെ ഗാന്ധിപ്രതിമയുടെ മുഖത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കൂളിങ് ഗ്ലാസ് വെച്ച വിദ്യാർഥിയുടെ നടപടി അധാർമികമാണെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന 1971-ലെ നിയമത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ശിക്ഷിക്കാൻ വകുപ്പില്ലാത്തതിനാൽ വിദ്യാർഥിയുടെ പേരിലുള്ള കേസും ജസ്റ്റിസ് വി.ജി. അരുൺ റദ്ദാക്കി.
ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും അവകാശവുമൊക്കെ മൗലികമായ ചില ചുമതലകളാൽ നിയന്ത്രിതമാണെന്ന് വിദ്യാർഥി ഓർക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.
കരുതിക്കൂട്ടി ചെയ്തതല്ലെന്നും ആവേശത്തിൽ ചെയ്തുപോയതാണെന്നുമായിരുന്നു വിദ്യാർഥിയുടെ വാദം. തെറ്റു മനസ്സിലായതോടെ കൂളിങ് ഗ്ലാസും കഴുത്തിൽ അണിയിച്ച പുഷ്പചക്രവും നീക്കിയെന്നും വിശദീകരിച്ചു.
..





