യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍; വിവാഹം മൂന്നു വർഷം മുൻപ്

0
199

കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) ആണ് മരിച്ചത്. കണ്ണൂര്‍ കേളകം സ്വദേശിയാണ്. മൂന്നു വര്‍ഷം മുൻപായിരുന്നു ശ്രീജിത്തിന്റെയും ജിസ്നയുടെയും വിവാഹം. ഓട്ടോ ഡ്രൈവറാണ് ശ്രീജിത്ത്.

 ചൊവ്വാഴ്ച വൈകിട്ടാണ് ജിസ്ന വീട്ടിനുള്ളില്‍ തൂങ്ങിയതായി വീട്ടുകാർ കണ്ടത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടു വയസ്സുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാലുശ്ശേരി സിഐ ടി.പി.ദിനേശിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.