യാത്രയയപ്പ് നല്‍കി

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ താനൂരിന് ഫിഫ്റ്റി ഫ്രൂട്സ് കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നല്‍കി. മന്തി വേൾഡിൽ സംഘടിപ്പിച്ച പരിപാടിയില്‍ അബ്ദുസ്സമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഹസ്സൻ കുട്ടി കുന്നുംപുറം യോഗം ഉദ്ഘാടനം ചെയ്തു. നൗഷാദ് പട്ടിക്കാട്, അബ്ദുൽ ഗഫൂർ അലനല്ലൂർ എന്നിവർ യാത്ര മംഗളം നേർന്ന് സംസാരിച്ചു.

ഫിഫ്റ്റി ഫ്രൂട്സ് കെഎംസിസി വക ഉപഹാരം ഭാരവാഹികള്‍ മുസ്തഫക്കു സമ്മാനിച്ചു. ശേഷം മുസ്തഫ താനൂര്‍ മറുപടി പ്രസംഗം നടത്തി. ഗഫൂര്‍ കൊണ്ടോട്ടി സ്വാഗതവും സുലൈമാൻ കൊടിഞ്ഞി നന്ദിയും പറഞ്ഞു.