പണ​മ​ട​ച്ചാ​ൽ പു​തി​യ കാ​റു​ക​ൾ ന​ൽ​കാ​മെ​ന്ന് വാഗ്ദാനം; റെൻറ്​ എ കാർ ഉപയോഗിച്ച്​ പുതിയ തട്ടിപ്പ്​, ഇരയായി മലയാളി

0
300

റി​യാ​ദ്: ത​വ​ണ​ക​ളാ​യി പ​ണ​മ​ട​ച്ചാ​ൽ പു​തി​യ കാ​റു​ക​ൾ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്ര​വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന ത​ട്ടി​പ്പു​​സം​ഘം റി​യാ​ദി​ൽ വി​ല​സു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പു​തി​യ ഡി​സ​യ​ർ, റാ​വ് ഫോ​ർ കാ​റു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ടാ​നു​ള്ള മൊ​ബൈ​ൽ ന​മ്പ​റും ന​ൽ​കി​യാ​ണ് ഇ​ര​ക​ളെ പി​ടി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ മ​റു​പ​ടി ന​ൽ​കു​ന്ന​ത് മ​ല​യാ​ളി​ക​ളാ​ണ്.

പ​ര​സ്യം ക​ണ്ട്​ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​ണ് ഫോ​ൺ എ​ടു​ത്ത​തും ലൊ​ക്കേ​ഷ​ൻ അ​യ​ച്ചു​കൊ​ടു​ത്ത് ഓ​ഫി​സി​ൽ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തും. ആ​ധു​നി​ക​രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച ഓ​ഫി​സി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ ഇ​ര​യെ സം​സാ​രി​ച്ച് വ​ല​യി​ലാ​ക്കു​ന്നു. ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ പു​തി​യ കാ​റു​ക​ൾ ല​ഭി​ക്കാ​ൻ ഇ​ത​ര ബാ​ങ്കു​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും നി​ബ​ന്ധ​ന​ക​ളും രേ​ഖ​ക​ളും ഒ​ന്നും വേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ഹൈ​ലൈ​റ്റ്.

പ്രാ​ഥ​മി​ക​മാ​യി അ​ട​ക്കേ​ണ്ട​ത്​ കു​റ​ഞ്ഞ തു​ക​യാ​യ​തി​നാ​ലും അ​ധി​ക​പേ​രും ഉ​ട​നെ പ​ണം കൊ​ടു​ത്ത് ബു​ക്ക് ചെ​യ്യു​ന്നു. എ​ന്നാ​ൽ വാ​ഹ​നം ന​ൽ​കി​യ​ശേ​ഷം ഉ​ട​മ​സ്ഥ​രേ​ഖ​ക​ൾ ന​ൽ​കാ​തെ മാ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ക​യും അ​തി​നി​ട​യി​ൽ അ​ജ്ഞാ​ത​ർ വ​ന്ന്​ വ​ണ്ടി എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യു​ന്നു.റി​യാ​ദി​ൽ പ്ര​വാ​സി​യാ​യ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി അ​ന​സ് ആ​ണ് ഒ​ടു​വി​ൽ​ ഇ​വ​രു​ടെ ച​തി​യി​ൽ​പെ​ട്ട​ത്.

വ​ഞ്ച​ന തി​രി​ച്ച​റി​ഞ്ഞ്​ അ​ന​സ്​ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​​പോ​വു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ​ 6,000 റി​യാ​ൽ ന​ൽ​കി സു​സൂ​കി ഡി​സ​യ​ർ കാ​ർ ബു​ക്ക് ചെ​യ്ത അ​ന​സി​ന് ജ​നു​വ​രി​യി​ലാ​ണ് അ​തേ​വി​ല​ക്കു​ള്ള പു​തി​യ ‘കി​യ’​കാ​ർ ന​ൽ​കി​യ​ത്. ‘ഡി​സ​യ​ർ’​എ​ത്തും​വ​രെ ‘കി​യ’​ഉ​പ​യോ​ഗി​ക്കാ​ൻ കാ​ർ എ​ത്തി​ച്ച ര​ണ്ട്​ മ​ല​യാ​ളി​ക​ൾ നി​ർ​ദേ​ശി​ച്ചു.

ഇ​ട​ക്കി​ടെ ബ​ന്ധ​പ്പെ​ടു​മ്പോ​ഴൊ​ക്കെ കാ​ർ ഉ​പ​യോ​ഗി​ച്ചോ​ളൂ, ഡി​സ​യ​ർ കി​ട്ടി ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ൾ കി​ട്ടി​യ​ശേ​ഷം പ്ര​തി​മാ​സ ഗ​ഡു അ​ട​ച്ചാ​ൽ​മ​തി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ന​സി​െൻറ വെ​ക്കേ​ഷ​ൻ സ​മ​യ​മാ​യ​പ്പോ​ൾ കാ​ർ സു​ഹൃ​ത്ത്‌ ലു​ഖ്മാ​​ന്റെ റൂ​മി​ന​ടു​ത്ത്​ നി​ർ​ത്തി നാ​ട്ടി​ൽ​പോ​യി. ഒ​രു ദി​വ​സം സ്​​റ്റാ​ർ​ട്ട് ചെ​യ്തി​ടാ​ൻ കാ​റി​ലേ​ക്ക് ക​യ​റി​യ ലു​ഖ്മാ​നെ ര​ണ്ട് അ​ജ്ഞാ​ത​രെ​ത്തി കാ​റി​ൽ​നി​ന്നു പി​ടി​ച്ചി​റ​ക്കി താ​ക്കോ​ൽ വാ​ങ്ങി ഇ​ത് റെൻറി​ന് എ​ടു​ത്ത​താ​ണെ​ന്നും വാ​ട​ക ന​ൽ​കാ​ത്ത​തി​നാ​ൽ കൊ​ണ്ടു​പോ​കു​ന്നെ​ന്നും പ​റ​ഞ്ഞ് വാ​ഹ​നം കൊ​ണ്ടു​പോ​യി.

ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ‘നാ​ജി​സ്’​എ​ന്ന ഓ​ൺ​ലൈ​ൻ കോ​ട​തി​യി​ൽ​നി​ന്നും സ​മ​ൻ​സ്​ വ​ന്നു. ഒ​രു റെൻറ്​ എ ​കാ​ർ ക​മ്പ​നി​ക്ക് 5,000 റി​യാ​ൽ കൊ​ടു​ക്കാ​നു​ണ്ടെ​ന്ന്​ എ​ഴു​തി​യൊ​പ്പി​ട്ട ഒ​രു രേ​ഖ ഉ​പ​യോ​ഗി​ച്ച് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​മ​ൻ​സ്. കേ​സി​ൽ ഹാ​ജ​രാ​യി അ​ത് ത​െൻറ ഒ​പ്പ​ല്ലെ​ന്ന്​ തെ​ളി​യി​ച്ച​തോ​ടെ കോ​ട​തി ആ ​കേ​സ് ത​ള്ളി​ക്ക​ള​ഞ്ഞു. എ​ന്നാ​ൽ, അ​ന​സി​നെ​തി​രെ അ​തേ റെൻറ്​ എ ​കാ​ർ ക​മ്പ​നി, വ്യാ​ജ ഒ​പ്പി​ട്ട രേ​ഖ​യു​പ​യോ​ഗി​ച്ച് ന​ൽ​കി​യ കേ​സ് നി​ല​വി​ലു​ണ്ട്.

പാ​ർ​ട്ണ​ർ​മാ​രി​ലൊ​രാ​ളാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി ഇ​ൻ​വോ​യ്‌​സ് ന​ൽ​കി​യ ഒ​രു മ​ല​യാ​ളി കാ​ർ കൈ​മാ​റു​മ്പോ​ഴേ​ടു​ത്ത ഫോ​ട്ടോ അ​ന​സി​െൻറ അ​ടു​ത്തു​ണ്ട്. കാ​ർ കൈ​മാ​റി 6,000 രൂ​പ വാ​ങ്ങി​യ ആ ​മ​ല​യാ​ളി​ക​ളു​ടെ ക​മ്പ​നി​യു​ടെ ഓ​ഫി​സ് ഇ​പ്പോ​ൾ പ​ഴ​യ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. വാ​ട്സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ദു​ബൈ​യി​ലാ​ണെ​ന്നും ഉ​ട​നെ വ​രു​മെ​ന്നു​മാ​ണ്​ മ​റു​പ​ടി.

റെൻറ്​ എ ​കാ​ർ ക​മ്പ​നി​യു​ടെ ആ​ളെ​ന്നു​ പ​റ​ഞ്ഞ്​ കാ​റെ​ടു​ക്കാ​നെ​ത്തി​യ പാ​കി​സ്താ​നി പ​റ​ഞ്ഞ​ത്, ഇ​തു​പോ​ലെ നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നും അ​വ​രൊ​ക്കെ കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നു​മാ​ണ്. മാ​ന​ന​ഷ്​​ട ഭ​യ​വും നി​യ​മ​ന​ട​പ​ടി​ക​ളു​ടെ സാ​ധ്യ​ത​ക​ളെ കു​റി​ച്ചും അ​റി​വി​ല്ലാ​ത്ത​തി​നാ​ൽ മേ​ൽ​ന​ട​പ​ടി​ക്ക്​ തു​നി​യാ​തി​രി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം ത​സ്‌​ക്ക​ര സം​ഘ​ങ്ങ​ളു​ടെ ആ​ത്മ​ബ​ലം.

ത​നി​ക്കു പ​റ്റി​യ​പോ​ലെ ഇ​നി​യൊ​രാ​ൾ​ക്കും പ​റ്റ​രു​തെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് അ​ന​സ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നേ​താ​വ് അ​ഡ്വ. ഷാ​ന​വാ​സ് നി​യ​മ​സ​ഹാ​യ​വു​മാ​യി അ​ന​സി​െൻറ കൂ​ടെ​യു​ണ്ട്. റി​യാ​ദി​ൽ​നി​ന്ന് കു​റെ​യാ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച ത​സ്‌​ക്ക​ര സം​ഘം പു​തി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റി ഇ​ര​ക​ളെ വീ​ഴ്ത്താ​ൻ കാ​ത്തി​രി​ക്കു​ന്നു എ​ന്നു​വേ​ണം മ​ന​സ്സി​ലാ​ക്കാ​ൻ.