ഗാസാസിറ്റി: ഗാസയിലെ വിവിധയിടങ്ങളിലെ ഭക്ഷണവിതരണകേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേൽ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേർ കൊല്ലപ്പെട്ടു. 600-ലേറെപ്പേർക്ക് പരിക്കേറ്റു.
വടക്കൻ ഗാസയിലെ സികിം അതിർത്തിയിൽ സഹായട്രക്കിനരികിലേക്കോടിയവർക്കുനേരേയുണ്ടായ ആക്രമണത്തിലാണ് 54 പേർ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പിൽ 154 മരണങ്ങൾ റിപ്പോർട്ടുചെയ്തു. അതിൽ 89 പേർ കുട്ടികളാണ്.
അതിനിടെ, വെടിനിർത്തൽ ആവശ്യം ശക്തമാകുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ കാര്യങ്ങൾക്കുള്ള പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് ടെൽ അവീവിലെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.





