സഊദിയിൽ യന്ത്രഊഞ്ഞാൽ പൊട്ടിവീണ് 23 പേർക്ക് പരിക്ക്

0
254

തായിഫ്: തായിഫ് അൽഹദയിലെ അൽജബൽ അൽഅഖ്‌ദർ പാർക്കിൽ യന്ത്രഊഞ്ഞാൽ പൊട്ടിവീണ് 23 പേർക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി വൈകിയാണ് അപകടം. അപകടത്തിൽ പെട്ട യുവതികളിൽ ഒരാളുടെ കാൽ മുറിഞ്ഞ് വേർപ്പെട്ടതായി ദൃക്സാക്ഷിയായ അഹ്മദ് അൽഹർബി പറഞ്ഞു.

സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് സംഘങ്ങൾ കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി പരിക്കേറ്റവരെ കിംഗ് അബ്‌ദുൽ അസീസ് ആശുപത്രിയിലേക്ക് നീക്കി. അപകടത്തെ തുടർന്ന് പാർക്കിൽ നിന്ന് മുഴുവൻ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു.