റിയാദ്: പെട്ടെന്ന് അനാവശ്യമായി ബ്രേക്ക് ഇടുന്നവർക്ക് മുന്നറിയിപ്പുമായി സഊദി മുറൂർ. പെട്ടെന്ന് അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ ഗതാഗത ലംഘനമാണെന്ന് സഊദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിനു കടുത്ത പിഴയും ഈടാക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പെട്ടെന്ന് വാഹനം നിര്‍ത്തുന്നത് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റമാണെന്നും ട്രാഫിക് മുന്നറിയിപ്പ് നൽകി.
ഈ നിയമ ലംഘനത്തിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് സഊദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പിൽ വ്യക്തമാക്കി.