- റിയാദിലെ കിംഗ് അബ്ദുൽ അസീസ് റോഡിലെ ഭൂമി വിറ്റ് പോയത് 100 ദശലക്ഷം റിയാലിന്
റിയാദ്: സഊദിയിൽ പ്രവാസികൾക്ക് ഉൾപ്പെടെ ഭൂമി വാങ്ങാനും റിയൽ എസ്റ്റേറ്റിൽ പങ്കാളികൾ ആകാനും അനുമതി നൽകിയത് അടുത്തിടെയാണ്. ഇതിന്റെ നടപടികൾ സഊദി അധികൃതർ പൂർത്തിയാക്കി വരികയാണ്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഏറെ ചർച്ചയായിരുക്കുകയാണ് സഊദിയിലെ സ്ഥലകച്ചവടം.
സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം, റിയൽ എസ്റ്റേറ്റിൽ പങ്കാളികളാകാം
തമാശയിൽ ആണെങ്കിൽ പോലും പ്രവാസികൾ കൂടുതലായി അടുത്തിടെ ചർച്ച ചെയ്ത വിഷയവും കൂടിയാണ് സഊദിയിലെ ഭൂമി വാങ്ങാനുള്ള പുതിയ ഇളവ്. അതിനിടെയാണ് തലസ്ഥാന നാഗരിയായ റിയാദിൽ നിന്നുള്ള ഭൂമിയുടെ വിൽപ്പന വാർത്ത പുറത്തു വരുന്നത്. റിയാദിലെ ഭൂമിയുടെ വില ഏകദേശം എത്രയാകും എന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ വൈറലായ ആ വാർത്ത.
ഒരു പ്ലോട്ട് 100 ദശലക്ഷം റിയാലിന് വിറ്റ് പോയ വാർത്തയാണ് വൈറൽ ആയത്. റിയാദിലെ കിംഗ് അബ്ദുൽ അസീസ് റോഡിലെ ഒരു സ്ഥലമാണ് ബിഡ് ശതമാനമോ നികുതിയോ കൂടാതെ 100 ദശലക്ഷം റിയാലിന് വിറ്റ് പോയത്. ഇതിന്റെ കൂടെ ബിഡ് ശതമാനവും നികുതിയും ഉൾപ്പെടുത്തുമ്പോൾ തുക ഇനിയും കുത്തനെ ഉയരും. സ്ഥലം വിൽപ്പനയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായി.
റിയാദ് എലൈറ്റ് ലേലത്തിൽ വാഗ്ദാനം ചെയ്ത ഭൂമിയുടെ വിസ്തീർണ്ണം 7,750 ചതുരശ്ര മീറ്ററായിരുന്നു. അതായത്, 7,750 ചതുരശ്ര മീറ്റർ ഭൂമിയുടെ വില ബിഡ് ശതമാനവും നികുതിയും കൂടാതെ 100 ദശലക്ഷം റിയാൽ ആയി. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ക്വാട്ടയോ നികുതിയോ ഒഴികെ ചതുരശ്ര മീറ്ററിന്റെ വില 12,903 റിയാലിലെത്തി. വീഡിയോ കാണാം 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക