ഇന്ത്യന്‍ ഫുട്ബോളിനും കേരളത്തിന്റെ കായിക മേഖലയ്ക്കും പുത്തന്‍ അധ്യായം കുറിച്ച് SEGG. സൂപ്പര്‍ലീഗ് കേരളയുമായി അഞ്ചുവര്‍ഷത്തേക്ക് കരാറില്‍ ഒപ്പുവച്ചു. ഏഷ്യയില്‍ നിന്ന് SEGG സ്വന്തമാക്കുന്ന ആദ്യ സംപ്രേക്ഷണ അവകാശമാണിത്.ഒപ്പം SEGGയുടെ സ്പോര്‍ട്സ് ഡോട്ട് കോം ആപ്ലിക്കേഷനിലൂടെ തല്‍സമയ ഫുട്ബോള്‍ സ്ട്രീമിങ്ങും തുടങ്ങും.ഇതോടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ തല്‍സമയം കാണാം.
കരാറിലൂടെ മൊത്തം പ്രേക്ഷകരില്‍ 25 ശതമാനത്തോളം വര്‍ധനയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ഫുട്ബോളിന് ഇത് പുതിയൊരു ചരിത്രമാണെന്നും ടീമിനെ മലയാളി പ്രവാസികളുമായി അടുപ്പിക്കുന്നതിന് കരാര്‍ സഹായിക്കുമെന്നും സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് പറഞ്ഞു.