വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജർ ഉൾപ്പെടെ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍

0
222

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍. പ്രധാന അധ്യാപികയെ കൂടാതെ സ്‌കൂള്‍ മാനേജറിനെയും കെഎസ്ഇബി അസി. എഞ്ചിനീയറെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

സ്‌കൂള്‍ മാനേജരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അപകടകരമായ രീതിയില്‍ വൈദ്യുതകമ്പികള്‍ കിടന്നിട്ടും നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി അസി. എഞ്ചിനീയറിയറെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.