“ലണ്ടനോ പാരീസോ അല്ല, സഊദി അറേബ്യയിൽ ഞങ്ങൾ ഒരു പ്രസിഡന്റാണെന്ന മട്ടിലാണ് ജീവിക്കുന്നത്”: വെള്ളപ്പൊക്കം വന്നതോടെ വൈറലായ സഊദി പൗരന്റെ വാക്കുകൾ

0
294

റിയാദ്: മക്ക മേഖലയിലെ അൽ ജമൂം ഗവർണറേറ്റിൽ വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ഒരു പൗരൻ നടത്തിയ അഭിപ്രായം വൈറലായി. കനത്ത ചൂടിനിടെ ഒഴുകിയെത്തിയ വെള്ളത്തെ കുറിച്ചാണ് പൗരൻ രസകരമായ സംഭാഷണം വീഡിയോയിൽ പങ്ക് വെച്ചത്.

“ഇത് ലണ്ടനോ പാരീസോ അല്ല, സഊദി അറേബ്യയാണ്, സഊദിയിൽ ഞങ്ങൾ ഒരു പ്രസിഡന്റിനെപ്പോലെയാണ് ജീവിക്കുന്നത്. നോക്കൂ…..  ഇവിടെ കൊടും ചൂടിൽ വെള്ളപ്പൊക്കം നോക്കൂ.” പൗരൻ വീഡിയോയിൽ പറഞ്ഞു.

“രാജ്യത്ത് താപനില 47 ഡിഗ്രിയാണ്, പക്ഷേ ഇവിടെ അൽ-ജമൂം ഗവർണറേറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് 27 ഡിഗ്രിയാണ്, വെള്ളപ്പൊക്കം നോക്കൂ.” അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും അദേഹത്തിന്റെ വീഡിയോ സ്വദേശികൾക്കിടയിൽ വൈറലായി.