ജുബൈൽ: കിഴക്കൻ സഊദിദിയിലെ അൽ ജുബൈൽ കെഎംസിസി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. പ്രവചന മത്സരത്തിലെ വിജയിക്കുള്ള സമ്മാനം ജുബൈൽ ക്ലാസ്സിക് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
മത്സരത്തിലെ വിജയി പ്രസാദിന് ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് റിയാസ് ബഷീർ, ക്ലാസ്സിക് റെസ്റ്റോറന്റ് ഉടമ തൗസീഫ് ചേർന്നു സമ്മാനം കൈമാറി. കെഎംസിസി ദാഖൽ മഹ്ദൂദ് ഏരിയ സിക്രട്ടറി ആസിഫ് പി. എം. ആർ, ഓർഗനൈസിംങ്ങ് സിക്രട്ടറി ഇല്യാസ്, നയീം, അസീസ്, ബാസിം എറണാകുളം തുടങ്ങിയവർ സനിദ്ധരായിരുന്നു.
