അഞ്ച് വർഷത്തിനിടെ വിദേശയാത്രകൾക്കായി നരേന്ദ്ര മോദി ചെലവഴിച്ചത് 362 കോടി

0
150

ന്യൂഡൽഹി: 2022 മെയ് മുതൽ 2024 ഡിസംബർ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 38 വിദേശ സന്ദർശനങ്ങളിലായി ഏകദേശം 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രം രാജ്യസഭയിൽ അറിയിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ യുഎസ് സന്ദർശനമായിരുന്നു ഈ സന്ദർശനങ്ങളിൽ ഏറ്റവും ചെലവേറിയത്. 22 കോടിയിലധികം രൂപയാണ് ഇതിനുവേണ്ടി മാത്രം ചെലവഴിച്ചത്. രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ കണക്ക് നൽകിയത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി ഇന്ത്യൻ എംബസികൾ ചെലവഴിച്ച ആകെ തുക എത്രയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സർക്കാരിനോട് ചോദിച്ചു. ഹോട്ടൽ ക്രമീകരണങ്ങൾ, കമ്മ്യൂണിറ്റി സ്വീകരണങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ, മറ്റ് പല ചെലവുകൾ തുടങ്ങിയ പ്രധാന തലങ്ങളിലെ സന്ദർശന തിരിച്ചുള്ള ചെലവുകളുടെ വിശദാംശങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു.