കമൽഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

0
151

നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് താരം സത്യപ്രതിജ്ഞ ചെയ്തത്. 2024ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ്‌ രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു.

പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണ്.തന്നില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളെക്കുറിച്ച് ബോധ്യമുണ്ട്.നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും താരം നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ കമല്‍ഹാസന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ മറ്റു കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

അതേസമയം, ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റ് ഇന്നും പ്രഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.ലോക്‌സഭാ രണ്ടുമണിവരെ പിരിഞ്ഞു.