പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ തീ, നെഞ്ചിടിപ്പോടെ മരണം മുന്നിൽ കണ്ട് യാത്രക്കാർ, ഒടുവിൽ ആശ്വാസ ലാൻഡിംഗ് | VIDEO

0
255
  • ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് ഡെൽറ്റാ എയർ ലൈൻസ് വിമാനത്തിൽ തീപിടുത്തമുണ്ടാകുന്നത്.

പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ തീ പടർന്നത് ഭീതി പടർത്തി. നെഞ്ചിടിപ്പോടെ മരണം മുന്നിൽ കണ്ട് യാത്രക്കാർക്ക് ഒടുവിൽ വിമാനം ലാൻഡ് ചെയ്ത് പുറത്തിറങ്ങിയതോടെയാണ് ആശ്വാസമായത്. സൗത്ത് ലോസ് ഏഞ്ചൽസിന് മുകളിലൂടെ പറന്നുയർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പുള്ള തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ ഉൾകൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനം നിലത്തിറങ്ങിയ ഉടൻ റൺവെയിൽ കാത്തിരുന്ന ഫയർഫോഴ്‌സ് തീ അണച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രഖ്യാപിച്ചു. അറ്റ്ലാൻഡയിലേക്ക് യാത്ര തിരിച്ച ഡെല്‍റ്റാ എയർലൈൻസിന്റെ വിമാനമാണ് ലൊസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഇടത് എൻജിനിൽ തീ പടർന്നതിനെ തുടര്‍ന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ജൂലൈ 18നാണ് ‍ഡെൽറ്റാ എയർലൈൻസിന്റെ ബോയിങ് 767 –400 പ്രവർത്തിപ്പിക്കുന്ന ഡിഎൽ446 എന്ന വിമാനം എൻജിനിൽ തീ പടർന്നതിനെ തുടർന്ന് ലാൻഡ് ചെയ്തത്. സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറല്‍ ഏവിയേഷൻ അഡിമിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.

ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് ഡെൽറ്റാ എയർ ലൈൻസ് വിമാനത്തിൽ തീപിടുത്തമുണ്ടാകുന്നത്. ജനുവരിയിലായിരുന്നു ആദ്യ സംഭവം. ബ്രസീലിലെ സോ പോളോയിലേക്കുള്ള യാത്രാമധ്യേ ഇടത് എൻജിൻ തകരാറിൽ ആയതിനെത്തുടർന്ന് വിമാനം അറ്റ്ലാൻഡയിൽ ലാൻഡ് ചെയ്യുകയായിരുന്നു. വീഡിയോ കാണാംതാഴെ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക