പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ; മുന്നറിയിപ്പുമായി മുറൂർ

0
251

റിയാദ്: സഊദിയിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്ന മുന്നറിയിപ്പുമായി മുറൂർ.  ഇത്തരം നിയമ ലംഘനങ്ങൾക്ക് 150 റിയാല്‍ പിഴ ലഭിക്കുമെന്നും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തെറ്റായി പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷക്ക് ഒരുപോലെ ഭീഷണിയാണെന്നും ഇത്തരം പെരുമാറ്റം ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, ജീവനും സ്വത്തിനും അപകടമുണ്ടാക്കുകയും ചെയ്യുമെന്നും അധികൃതർ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.

https://twitter.com/MOISaudiArabia/status/1946899239595827377?s=19

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക