ഉറങ്ങരുത്, ഫോണും നോക്കരുത്, 90 മിനിറ്റ് വെറുതെ ഇരിക്കണം…..

വെറുതെ ഇരിക്കാൻ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാകുമോ? വളരെ വളരെ കുറവായിരിക്കാം. എന്നാൽ, ഈ വെറുതെ ഇരിപ്പ് ആരും അത്ര പ്രോത്സാഹിപ്പിക്കാറില്ല. എപ്പോഴും ക്രിയേറ്റീവായിരിക്കണം, പ്രൊഡക്ടീവായിരിക്കണം എന്നൊക്കെയാണ് ആളുകൾ നമ്മളോട് പറയാറ്.

വെറുതെ ഇരിപ്പെന്നാൽ ഈ ഫോണിൽ നോക്കി ഇരിക്കലല്ല ശരിക്കും. നമ്മുടെ തലച്ചോറിനെ പോലും അധികം പണിയെടുപ്പിക്കാതെ വെറുതെ അങ്ങിരിക്കൽ. എന്തായാലും, കൊറിയയിൽ അങ്ങനെ ഒരു മത്സരം നടന്നു. അതിൽ മത്സരാർത്ഥികൾ ചെയ്യേണ്ടത് ഒന്നും ചെയ്യാതിരിക്കുക എന്നതാണ്.

അതേ, ‘സ്പേസ് ഔട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിൽ 90 മിനിറ്റ് ഒന്നും ചെയ്യാതെ ഇരിക്കുകയാണ് വേണ്ടത്. ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം, ഈ മത്സരം ആദ്യം ആരംഭിച്ചത് കൊറിയൻ കലാകാരനായ വൂപ്‌സാങ്ങിന്റെ ഒരു കലാരൂപമായിട്ടാണത്രെ. 2014 -ൽ സിയോളിൽ ഒരു പെർഫോമൻസ് ആർട്ട് പീസിന്റെ ഭാഗമായിട്ടാണ് ആദ്യം ഇത് നടന്നത്. അന്ന് ഒരു കല എന്ന രീതിയിലാണ് നടന്നതെങ്കിൽ പിന്നീട് ഇതിന് ഒരു മത്സരത്തിന്റെ രൂപം കൈവരികയായിരുന്നു.

ഒന്നും ചെയ്യാതെ ഇരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുക എന്നത് തന്നെയാണ് ഈ മത്സരത്തിന്റെ ലക്ഷ്യവും. 90 മിനിറ്റ് നീണ്ട മത്സരത്തിൽ‌ പങ്കെടുക്കും മുമ്പ് മത്സരാർത്ഥികൾ സ്ട്രെച്ചിങ്ങ് ചെയ്യണം. കാര്യമായ ചലനങ്ങളൊന്നും ഇല്ലാതെ വെറുതെ ഇരിക്കണം, ഉറങ്ങാനോ ഫോൺ നോക്കാനോ ഒന്നും പറ്റില്ല.

Most Popular

error:
Exit mobile version