വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം മലയാളി ഡോക്ടർ അന്തരിച്ചു

0
120

ദുബായ്: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിൻ്റെ ഭാഗമായ മെഡ്കെയർ ഓർത്തോപെഡിക്സ് ആൻഡ് സ്പൈൻ ഹോസ്‌പിറ്റലിലെ എല്ലുരോഗ വിദഗ്ദ്ധൻ (സ്പെഷ്യലിസ്റ്റ് ഓർത്തോപെഡിക് സർജൻ) പുളിക്ക പറമ്പിൽ വീട്ടിൽ ഡോ. അൻവർ സാദത്ത്(49) ദുബായിൽ അന്തരിച്ചു.

തൃശ്ശൂർ ടാഗോർ നഗർ സ്വദേശിയാണ്. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുൽസുവിൻ്റെയും മകനാണ്. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ ജിഷ ബഷീർ, മക്കൾ മുഹമ്മദ് ആഷിർ, മുഹമ്മദ് ഇർഫാൻ അൻവർ, ആയിഷ അൻവർ. മൃതദേഹം ദുബായിൽ
ഖബ്റടക്കും.