SIC മക്ക വിഖായ സ്നേഹാദരവ് സംഗമം നടത്തി

0
187

മക്ക: സമസ്ത ഇസ്‌ലാമിക് സെൻറർ മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ വിഖായ സമിതി ഈ വർഷത്തെ ഹജ്ജ് സേവനങ്ങൾ ചെയ്ത പ്രവർത്തകർക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. മക്ക ഏഷ്യൻ പോളി ക്ലിനിക്കിൽ നടന്ന പരിപാടിയിൽ എസ്‌ഐസി മക്ക കമ്മിറ്റി പ്രസിഡണ്ടും നാഷണൽ ചെയർമാനുമായ ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി.

ഷാഫി ഫൈസി എക്കാപറമ്പ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ ഉസ്താദ് സിറാജുദ്ദീൻ ഖാസിമി പത്താനപുരം മുഖ്യ പ്രഭാഷണം നടത്തി.  ഹറമൈൻ സോൺ പ്രസിഡൻറ് പാണക്കാട് സയ്യിദ് സിദ്ദീഖ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സഊദി നാഷണൽ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, താഹിർ മിസ്ബാഹി ബാംഗ്ലൂർ, മുനീർ ഫൈസി മാമ്പുഴ, ഡോക്ടർ സയ്യിദ് ജുനൈദ് അൽ ബറക്ക, സയ്യിദ് മൻസൂർ തങ്ങൾ പാണക്കാട്, വിഖായ ക്യാപ്റ്റൻ മരക്കാർ പാങ്ക്, കൺവീനർ നിസാർ ചുള്ളിയോട്, വർക്കിംഗ് സെക്രട്ടറി ജാസിം കാടാമ്പുഴ, വൈസ് ക്യാപ്റ്റൻ ഫിറോസ്ഖാൻ ആലത്തൂർ, മുഹമ്മദ് അലി യമാന, റഷീദ് കുണ്ടൂർ, ഷരീഫ് കാപ്പിൽ, സാദിഖ് അൽബാറക്ക, ബഷീർ മുതുപറമ്പ്, മുബശിർ ബാവ അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

മക്ക സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പേരാമ്പ്ര സ്വാഗതവും നാഷണൽ ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പാലം നന്ദിയും പറഞ്ഞു. ചടങ്ങിൽ വിഖായ പ്രവർത്തകർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം നടത്തി.