പെണ്‍വാണിഭ റാക്കറ്റുമായി ബന്ധപ്പെട്ട പൊലീസ് റെയ്ഡില്‍ കുടുങ്ങിയ 28കാരന്‍ അനാശാസ്യ കേന്ദ്രം ആരംഭിച്ചത് അന്യസംസ്ഥാന യുവതിയെ ചൂഷണം ചെയ്ത്. ഇടപ്പള്ളിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി വന്‍ലാഭം ലക്ഷ്യമിട്ടാണ് കൊച്ചിയില്‍ തന്നെ അനാശാസ്യ കേന്ദ്രം ആരംഭിച്ചത്.
ഏറ്റവും വേഗത്തില്‍ പണം ഉണ്ടാക്കാനുള്ള മാര്‍ഗം അനാശാസ്യ കേന്ദ്രം നടത്തിപ്പാണെന്ന് ഒരു ഇടനിലക്കാരന്‍ അക്ബര്‍ അലിയോട് പറഞ്ഞു. ആ ഇടനിലക്കാരനാണ് ഒരു അന്യസംസ്ഥാന യുവതിയെ അക്ബര്‍ അലിയെ പരിചയപ്പെടുത്തിയത്. അവരെ ഉപയോഗിച്ചാണ് കൊച്ചിയിലെ അനാശാസ്യ കേന്ദ്രം തുടങ്ങിയതും, പിന്നീടത് വളര്‍ന്ന് പന്തലിച്ചതും.
14 ദിവസങ്ങള്‍ക്ക് മുമ്പ് സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഇയാള്‍ മറ്റൊരു അനാശാസ്യ കേന്ദ്രം തുടങ്ങിയെന്ന വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
അനാശാസ്യ കേന്ദ്രത്തിലെത്തുന്ന കസ്റ്റമേഴ്സിന്‍റെ എണ്ണം വര്‍ധിച്ചതോടെ, ഇവര്‍ അഞ്ച് യുവതികളെക്കൂടി രംഗത്തിറക്കുകയായിരുന്നു. എറണാകുളം സൗത്തിലും, ഇടപ്പള്ളിയിലും ഉള്‍പ്പടെ നടത്തിയ റെയ്ഡില്‍ 6 ഉത്തരേന്ത്യന്‍ യുവതികളെയാണ് ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
അക്ബര്‍ അലിയെ പെണ്‍വാണിഭ റാക്കറ്റുമായി ബന്ധപ്പെടുത്തിയ മണ്ണാര്‍ക്കാട് സ്വദേശികളായ മന്‍സൂര്‍ അലി (30), പിപി ഷെരീഫ് (26), ചങ്ങനാശേരി സ്വദേശിയായ ഇടപാടുകാരന്‍ എന്നിവരും ഇയാള്‍ക്കൊപ്പം പിടിയിലായി. 12 മൊബൈല്‍ ഫോണുകളും, 80,000 രൂപയും ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തി. രാത്രിയില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
ഇടപ്പള്ളിയില്‍ അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി പേര്‍ ഇവിടെ വന്നു പോകുന്നുണ്ടെന്നും വിവരം ലഭിച്ച എളമക്കര പൊലീസാണ് ആദ്യം ആന്വേഷണം ആരംഭിച്ചത്. എളമക്കര, കടവന്ത്ര പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.





