- പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ, നീതി നടപ്പായത് 42 ദിവസത്തിനുള്ളില്‍
ദമാം: കിഴക്കൻ സഊദിയിലെ കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ബിന്‍ ബകര്‍ ബിന്‍ അബ്ദുല്ല ഖാദിയെ കൊലപ്പെടുത്തുകയും ഭാര്യ സൗദി വനിത അദ്‌ല ബിന്‍ത് ഹാമിദ് മാര്‍ദീനിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി. ഈജിപ്ഷ്യന്‍ യുവാവായ മഹ്മൂദ് അല്‍മുന്‍തസിര്‍ അഹ്മദ് യൂസുഫിന്റെ ശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് നടപ്പാക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഡെലിവറി ജീവനക്കാരനായ പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കവര്‍ച്ച ലക്ഷ്യമാക്കിയാണ് ഇവരുടെ വീട്ടിൽ എത്തിയത്. ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കത്തി ഉപയോഗിച്ച് പതിനാറു തവണ കുത്തിയാണ് ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയെ പ്രതി മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റ സഊദി വനിത ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ദമ്പതികളുടെ വീട്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടിരുന്നു. മക്കളില്ലാത്ത, വൃദ്ധ ദമ്പതികളായ അബ്ദുല്‍മലിക് ഖാദിയും ഭാര്യയും വീട്ടില്‍ തനിച്ച് താമസിക്കുന്നത് മനസ്സിലാക്കിയാണ് ഇവരുമായി മുന്‍ പരിചയമുണ്ടായിരുന്ന ഡെലിവറി ജീവനക്കാരനായ പ്രതി കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തത്.
പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ, നീതി നടപ്പായത് 42 ദിവസത്തിനുള്ളില്‍
കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ യുവാവ് മഹ്‌മൂദ് അല്‍മുന്‍തസിര്‍ അഹ്‌മദ് യൂസുഫിനെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിലാണ്. പിന്നാലെ തെളിവുകൾ ശേഖരിച്ച് വധശിക്ഷ നടപ്പാക്കിയത് വെറും 42 ദിവസത്തിനുള്ളിലും. ഇത്രയും ദ്രുതഗതിയിലുള്ള നീതിനിര്‍വഹണം ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്.
രക്ഷപ്പെട്ട പ്രതിയായ ഈജിപ്ഷ്യന്‍ യുവാവിനെ ഊര്‍ജിത അന്വേഷണത്തിലൂടെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രിമിനല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.
വിചാരണ കോടതി വിധി വൈകാതെ അപ്പീല്‍ കോടതി അംഗീകരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീം കോടതിയും വിധി ശരിവെച്ചു. ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അന്തിമാനുമതി കൂടി ലഭിച്ചതോടെയാണ് പ്രതിക്ക് ഇന്ന് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





