ഭാര്യയെ ആൾപ്പാർപ്പില്ലാത്ത പ്രദേശത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ശ്വാസം മുട്ടിച്ചു ക്രൂരമായി കൊലപ്പെടുത്തി: മദീനയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

0
243
  • ആക്രമിച്ചും ശ്വാസം മുട്ടിച്ചും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചും നിഷ്ടൂരമായി കൊലപ്പെടുത്തിയ കേസിലാണ് സൈഫർ റഹ്മാനെ മദീനയിൽ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയത്.

മദീന: മേഖലയിൽ ഒരു കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശ് പൗരനായ സൈഫർ റഹ്മാനെയാണ് മദീനയിൽ വധശിക്ഷക്ക് വിധേയനാക്കിയത്. ബംഗ്ലാദേശ് പൗരയായ തന്റെ ഭാര്യ റാബിയ അക്തറിനെ ജനവാസമില്ലാത്ത ഒരു പ്രദേശത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ട് പോയി ആക്രമിച്ചും ശ്വാസം മുട്ടിച്ചും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചും നിഷ്ടൂരമായി കൊലപ്പെടുത്തിയ കേസിലാണ് സൈഫർ റഹ്മാനെ മദീനയിൽ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയത്.

സുരക്ഷാ അധികാരികൾക്ക് കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അന്വേഷണത്തിൽ അയാൾ കുറ്റകൃത്യം ചെയ്തതായി തെളിയിക്കപ്പെടുകയും  അയാളെ കോടതിയിലേക്ക് കൈമാറുകയും ചെയ്തു. വഞ്ചനയും തന്ത്രവും ഉപയോഗിച്ച് അയാൾ ഇരയെ കൊന്നുവെന്നും വ്യക്തമാക്കിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും പ്രാഥമിക കോടതി വിധി ശരിവയ്ക്കുകയും, ശരിയത്ത് തീരുമാനിച്ചത് നടപ്പിലാക്കാൻ ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെത്തുടർന്ന് അന്തിമ വിധി മദീനയിൽ നടപ്പാക്കുകയുമായിരുന്നു