1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

0
153

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ കേസ്. നിവിന്‍പോളിയുടെ മഹാവീര്യര്‍ എന്ന ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കോട്ടയം തലയോലപ്പറമ്പ് സ്വദേശി പിഎസ് ഷംനാസിന്‍റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

മഹാവീര്യര്‍ ചിത്രം പരാജയപ്പെട്ടതിനാല്‍ 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു ടു സിനിമയില്‍ നിര്‍മാണപങ്കാളിയാക്കാമെന്നും പറഞ്ഞ് ഒരുകോടി തൊണ്ണൂറു ലക്ഷം രൂപ കഴിഞ്ഞവര്‍ഷം ചെലവഴിപ്പിച്ചെന്നാണ് പരാതി. തന്‍റെ ‌സ്ഥാപനത്തെ ഒഴിവാക്കി സിനിമയുടെ വിതരണാവകാശം വിദേശത്തുളള സ്ഥാപനത്തിന് നല്‍കിയതിലൂടെ സാമ്പത്തികനഷ്ടമുണ്ടായെന്നും ഷാംനാസ് നല്‍കിയ പരാതിയിലുണ്ട്.