ചെങ്കടലിലെ കപ്പൽ ആക്രമണം; ഹൂതികള്‍ ബന്ദിയാക്കിയവരിൽ മലയാളിയുമെന്ന് സംശയം

0
206

ആലപ്പുഴ: ചെങ്കടലിലെ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ബന്ദിയാക്കിയവരിൽ മലയാളിയുമെന്ന് സംശയം. കപ്പലിൽ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനിൽകുമാറിനെ കുറിച്ചാണ് വിവരമില്ലാത്തത്.

ബന്ദിയാക്കിയവരിൽ അനിൽകുമാർ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തി. അഗസ്റ്റിനുമായി സംസാരിക്കാൻ കുടുംബം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.