- “സ്ത്രീകൾ, സ്ത്രീകൾക്കായി” എന്ന മുദ്രാവാക്യത്തിന് കീഴിൽ കമ്പനി സംഘടിപ്പിച്ച ഒരു പ്രത്യേക പരിപാടിയിലാണ് ഈ പ്രഖ്യാപനം വന്നത്
റിയാദ്: സഊദി അറേബ്യയിൽ ഊബർ ടാക്സികളിൽ പുതിയ “വനിതാ ഡ്രൈവർമാർ” സേവനം ആരംഭിച്ച. പുതിയ സേവനം ആരംഭിച്ചതായി ഉബർ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. എന്നാൽ, വനിതകൾക്ക് മാത്രമായിരിക്കും ഇതിൽ സഞ്ചരിക്കാൻ അനുവാദം.
പുതിയ സേവനം സ്ത്രീ ഉപഭോക്താക്കൾക്ക് ഊബർ ആപ്പ് വഴി സ്ത്രീ ഡ്രൈവർമാർ മാത്രം ഓടിക്കുന്ന റൈഡുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നുവെന്ന് ഊബർ കമ്പനി അറിയിച്ചു.
സ്ത്രീകൾക്ക് സുരക്ഷിതവും സുഖകരവുമായ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. തലസ്ഥാനമായ റിയാദിൽ “സ്ത്രീകൾ, സ്ത്രീകൾക്കായി” എന്ന മുദ്രാവാക്യത്തിന് കീഴിൽ കമ്പനി സംഘടിപ്പിച്ച ഒരു പ്രത്യേക പരിപാടിയിലാണ് ഈ പ്രഖ്യാപനം വന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
