പാലക്കാട്ട് വീണ്ടും നിപ്പ; സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്

0
197

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിലാണ് നിപ്പ കണ്ടെത്തിയത്. പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഹൈറിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 

മുപ്പത്തിരമണ്ടുകാരനായ മകനാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് നിപ്പ രോഗം ഇത് മൂന്നാമത്തെയാൾക്കാണ് ബാധിക്കുന്നത്. ഒരു യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 58കാരൻ നിപ്പ ബാധിച്ച് മരിച്ചത്. ജില്ലയിലാകെ 347 പേർ നിരീക്ഷണത്തിലാണ്.