കണ്ടെയ്ൻമെന്റ് സോണിന് പുറത്തുകടക്കാൻ ശ്രമം; യുവാവിനെ തടഞ്ഞ് പൊലീസ്, കയ്യാങ്കളി

0
255

മണ്ണാർക്കാട്: നിപ്പ ബാധിച്ച് രോഗി മരിച്ച കുമരംപുത്തൂർ കണ്ടെയ്‌ൻമെന്റ് സോണിൽ യുവാവിനു നേരെ പൊലീസ് അതിക്രമം. കണ്ടെയ്‌ൻമെന്റ് സോണിൽനിന്ന് പുറത്തു കടക്കാൻ ശ്രമിച്ച യുവാവും പൊലീസും തമ്മിലുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പെരിമ്പടാരി ഭാഗത്താണ് സംഭവം. 

ബൈക്കിലെത്തിയ യുവാവ് കണ്ടെയ്‌ൻമെന്റ് സോണിനു പുറത്തു കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. വാഹനം തടയാൻ പൊലീസിനൊപ്പം നിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോണിലുള്ളവരാണെന്ന് യുവാവ് പറഞ്ഞതോടെയാണ് തർക്കമായത്. തുടർന്ന് യുവാവിനെ പൊലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നു.