പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷനും ജെറീര്‍ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
154

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷനും ജെറീര്‍ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് മലാസിൽ വച്ച് ജെറീർ കിംസ് ഹെൽത്ത് മെഡിക്കൽ സെൻററിൽ നടന്ന മെഡിക്കൽ ക്യാമ്പ് വൻ പ്രവാസികൾക്ക് ആശ്വാസമായി.

ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്കും ഇഖാമ കാലാവധി തീർന്നവർക്കും ഹുറൂബായവർക്കും മെഡിക്കൽ ക്യാമ്പ് വലിയൊരു ആശ്വാസകരമായി. നിസാം തോണിപ്പാടം, വിനോദ് ചിറ്റിലഞ്ചേരി, മുജീബ് ഒറ്റപ്പാലം, നാസർ കോങ്ങാട് എന്നിവർ അണിയറ പ്രവർത്തനങ്ങൾ നടത്തി.

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ സഊദി അറേബ്യ ചെയർമാൻ ഷാഹുൽഹമീദ്, പ്രസിഡൻറ് സുരേഷ് പാലക്കാട്, ട്രഷറർ മസ്താൻ മേലാർക്കോട്, മുജീബ് ചുട്ടിപ്പാറ, റഫീഖ് തോലന്നൂർ, ജാഷിർ പരുത്തിപ്പുള്ളി, സുധീർ കോങ്ങാട്, ഷാജഹാൻ യാക്കര, ധനാൻ ജയൻ, മേലാർകോട് എന്നിവർ നേതൃത്വം നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക