സ്റ്റാർട്ടിങ്ങിൽ കാണുന്ന വാഹനം മോഷ്ടിച്ച് പൊളിച്ച് വിൽക്കും; റിയാദിൽ മൂന്നംഗ സംഘം അറസ്റ്റിൽ

0
160

റിയാദ്: സ്റ്റാർറ്റിംഗിൽ ഉള്ള വാഹനം കണ്ടെത്തി വാഹനം മോഷ്ടിച്ച്, അതിന്റെ ഭാഗങ്ങൾ പൊളിച്ച്, വിറ്റതിന് റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് മൂന്ന് വ്യക്തികളെ അറസ്റ്റ് ചെയ്തു.

വാഹനം ഓഫ് ചെയ്യാതെ ഉടമ പുറത്തിറങ്ങുന്ന സമയം വാഹനം മോഷ്ടിച്ച ശേഷം അത് പൊളിച്ച് സ്‌പെയർ പാർട്‌സായി വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.