ഷുഗറിന്റെ മരുന്നുമായി കുടുംബസമേതം ഉംറക്കെത്തി; ജിദ്ദ വിമാനത്താവളത്തിൽ പിടിയിലായി, നാലര മാസത്തെ ജയിൽ വാസത്തിന് ശേഷം മുസ്തഫ ജയിൽ മോചിതനായി

0
488

ജിദ്ദ: സഊദിയിൽ നിയന്ത്രണമുള്ള മരുന്നുമായി ഉംറ തീർത്ഥാടനത്തിനെത്തി സഊദി അറേബ്യയിൽ അറസ്റ്റിലായ മലയാളി ജയിൽ ഒടുവിൽ മാസങ്ങൾക്കു ശേഷം മോചതിനായി. മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശി മുസ്തഫയാണ് നാലര മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായത്. കുടുംബത്തോടൊപ്പം ഉംറക്കെത്തിയ മുസ്തഫയ്ക്ക്, അയൽവാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ മറ്റൊരാൾക്ക് നൽകാൻ കൊടുത്തുവിട്ട വേദനാസംഹാരി ഗുളികകളാണ് വിനയായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉംറക്കായി കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ മുസ്തഫയെയും കുടുംബത്തെയും സംശയത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ തടയുകയായിരുന്നു. വിശദമായ പരിശോധനയിൽ സഊദിയിൽ കടുത്ത നിയന്ത്രണമുള്ള നിരോധിത മരുന്നാണ് ഇവർ കൊണ്ടുവന്നതെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.

പ്രമേഹരോഗികൾ ഉപയോഗിക്കുന്ന വേദനാസംഹാരിയായ GABAPANTIN എന്ന ഗുളികയാണ് മുസ്തഫയുടെ കൈവശം ഉണ്ടായിരുന്നത്. ഇതിന്റെ 180 ഗുളികകൾ ആയിരുന്നു കൈവശം. നിലവിൽ ഇത് രാജ്യത്ത് നിരോധിച്ചിട്ടില്ല എങ്കിലും മയക്കുമരുന്ന് രോഗികളും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഇതിനു കർശന നിയന്ത്രണം ആണ് രാജ്യത്ത്.

കുറ്റം തെളിഞ്ഞതോടെ മുസ്തഫയ്ക്ക് നാലര മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന ഭാര്യയെയും രണ്ട് കുട്ടികളെയും നേരത്തെ വിട്ടയച്ചിരുന്നു. ഇവരെ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ഒരു വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് മുസ്തഫയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങിയത്.

ഈ സംഭവം വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ, പ്രത്യേകിച്ച് മരുന്ന് പോലുള്ള വസ്തുക്കൾ കൈവശം വെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. അറിവില്ലായ്മ മൂലം പോലും വലിയ നിയമക്കുരുക്കുകളിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ അതത് രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഡോക്ടറുടെ കുറിപ്പടിയും മെഡിക്കൽ ഷോപ്പുകളിലെ ബില്ലും മാത്രം ഇത്തരം സാഹചര്യങ്ങളിൽ സഹായകരമാകില്ലെന്നും കോണ്സുലേറ്റിൻ്റെ അനുമതികൂടി അനിവാര്യമാണെന്നും സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു. എങ്കിലും ഇതെല്ലാം തെളിയിക്കാനും പിന്നാലെ നടക്കണം. കഴിയുന്നതും മരുന്നുകൾ ഇങ്ങോട്ട് വരുമ്പോൾ കൊണ്ട് വരാതിരിക്കലാണ് ഏറ്റവും ഉചിതം. ഒരു നിലക്കും ഒഴിവാക്കാൻ പറ്റാത്ത മരുന്നുകൾ ആണെങ്കിൽ അത്തരത്തിലുള്ള മുഴുവൻ നടപടികളും മനസ്സിലാക്കി വേണം കൊണ്ട് വരാൻ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: മീ്ഡിയവൺ ഓൺലൈൻ