എടക്കര: പ്രാദേശിക കൂട്ടായ്മകളുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് നിലമ്പൂരിന് ബൃഹത്തായ വികസനരേഖ അവതരിപ്പിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.
ഇതിനായി വിവിധ മേഖലകളിലെ സംഘടനകളുമായി ആശയ വിനിമയം നടത്തി വരികയാണ്.
എടക്കര സൗഹൃദവേദി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം വികസനം മുഖ്യ അജണ്ടയായി നടപ്പാക്കും. ഇതിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കും. 2014ൽ താൻ മുൻകയ്യെടുത്ത് ടാറ്റ കൺസൾട്ടൻസി വിശദമായി തയ്യാറാക്കിയ ടൂറിസം പഠന റിപ്പോർട്ടിനെ പിന്നീട് വന്ന സർക്കാർ അവഗണിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

സൗഹൃദവേദി ചെയർമാൻ കാരാടൻ സുലൈമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.പുഷ്പവല്ലി, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി ജെയിംസ്, മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഉസ്മാൻ, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വത്സമ്മ സെബാസ്റ്റ്യൻ, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റജി കണ്ടത്തിൽ, ടി.പി അഷ്റഫലി, കെ.ടി കുഞ്ഞാൻ, അജി തോമസ്, മുഹമ്മദ് റഫീഖ്, പി.കെ കുഞ്ഞാപ്പു, റസാഖ് എരഞ്ഞിക്കൽ, അഷ്റഫ് ഇരുമ്പടശ്ശേരി, കെ.ആയിശക്കുട്ടി, മുജീബ് ദേവശ്ശേരി, ഷാജി എടക്കര, ടി.ടി നാസർ, അഷ്റഫ് ചിത്രംപള്ളി, ഗഫൂർ പാറപ്പുറം, വി.പി ഷൗക്കത്ത്, ശോഭ കുട്ടൻ, എരഞ്ഞിക്കൽ ഷാജഹാൻ, കീരി ഹംസ, ടി.പി ഷഫീക്ക് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, യു.എസ്.എസ് വിജയികളെ അനുമോദിച്ചു.





