പെർഫ്യൂം കട നടത്തിയ പ്രവാസിയെ നാട് കടത്താൻ വിധി: 20 ശതമാനം സഊദി പൗരന് നൽകി ബിനാമി ബിസിനസ് നടത്തിയെന്ന് കണ്ടെത്തൽ

0
190

റിയാദ്: റിയാദിൽ ബിനാമി ബിസിനസ് നടത്തിയ പ്രവാസിയെ നാട് കടത്താൻ വിധി. റിയാദിലെ പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യാപാരത്തിൽ ഏർപ്പെട്ട യമനി പൗരനെതിരെയാണ് നടപടി. ഇദ്ദേഹത്തിന് വേണ്ട ഒത്താശ ചെയ്ത കൊടുത്ത സഊദി പൗരനെതിരെയും കോടതി വിധിയുണ്ട്. ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

(XXXXXX1708)എന്ന ദേശീയ ഐഡി നമ്പർ കൈവശമുള്ള സഊദി പൗരനായ “സാലിഹ് അയ്‌സ ഹുസൈൻ അൽ-ദോഷാൻ”, (XXXXXX5879) എന്ന ഇഖാമ ഐഡി നമ്പർ കൈവശമുള്ള യെമൻ പൗരനായ “അബ്ദുറഹ്മാൻ സെയ്ഫ് മുഹമ്മദ് അൽ-ഹജ്ജ്” എന്നിവരാണ് പ്രതികൾ എന്ന് അധികൃതർ അറിയിച്ചു.

വിദേശ നിക്ഷേപക ലൈസൻസ് നേടാതെ പ്രവാസിയെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രാപ്തനാക്കുന്നതിൽ പൗരൻ പങ്കാളിയാണെന്ന് കണ്ടെത്തി. പ്രതിയുടെ കൈവശം ഏഴ് വിദേശ കറൻസികൾ, സ്വർണ്ണക്കട്ടി, സ്വന്തം അക്കൗണ്ടിൽ ബിസിനസ്സ് നടത്തുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ എന്നിവയും കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ ഉടമയായി പ്രവർത്തിച്ചുവെന്നും, വിൽപ്പന പ്രതിനിധി എന്ന നിലയിലുള്ള തന്റെ തൊഴിലിന് വിരുദ്ധമായ രീതിയിൽ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും സഊദി പൗരന് ലാഭമായി വാർഷിക അറ്റാദായത്തിന്റെ 20% നൽകിയിരുന്നതായും തെളിയിക്കപ്പെട്ടു.

റിയാദിലെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച അന്തിമ കോടതി വിധി മന്ത്രാലയം പ്രസിദ്ധീകരിച്ചു. അതിൽ രണ്ട് പ്രതികളുടെയും പേര് വിവരങ്ങൾ പുറത്ത് വിടുക, ഇരുവർക്കുമായി 60,000 റിയാൽ പിഴ ചുമത്തുക, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുക, ലൈസൻസ് റദ്ദാക്കുക, ബിസിനസ്സ് ലിക്വിഡേറ്റ് ചെയ്യുക, സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കുക, ഇനി തൊഴിൽ ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കുക, അവർ ജോലിയിലേക്ക് മടങ്ങുന്നത് തടയുക എന്നിവ ഉൾപ്പെടുന്ന വിധിയാണ് കോടതി അവർക്കെതിരെ വിധിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക