- മഹാജറില്‍ ബൂഫിയ നടത്തിവന്നിരുന്ന അഷ്‌റഫ്, 30 വര്‍ഷത്തിലേറെയായി സഊദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
ജിദ്ദ: സഊദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻ പറമ്പത്ത് അഷ്റഫ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ജിദ്ദ മഹാജറിൽ ബൂഫിയ നടത്തിവരികയായിരുന്നു ഇദ്ദേഹം. 30 വര്‍ഷത്തിലേറെയായി സഊദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ മഹാജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പക്രു ഹാജി. മാതാവ്: കുഞ്ഞിപ്പാത്തു. മക്കള്‍: റിന്‍സില ബാനു, റിഫാന, റഫ്‌ന. മരുമകന്‍: അനീസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും തുടർ നിയമ നടപടികൾ നടന്ന് വരുന്നതായും ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.
