റിയാദ്: സഊദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബുറഹീമിനെതിരെ ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു. 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിനെതിരെ പ്രതിഭാഗം വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ച് ഉത്തരവിട്ടു. കൊലപാതക ക്കേസിൽ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ വധശിക്ഷ ദിയാ ധനം നൽകിയതിനെ തുടർന്ന് കോടതി കഴിഞ്ഞ വർഷം മുമ്പ് വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റു നടപടികൾ നടന്നു വരികയായിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ മെയ് 26നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവുണ്ടായത്.
വിധിക്ക് ശേഷം ശിക്ഷ കൂട്ടണമെന്നായിരുന്നു ആവശ്യവുമായി പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ 11ന് ചേർന്ന അപ്പീൽ കോടതി സിറ്റിങ് നിലവിലെ വിധി ശരിവെച്ചു. ജയിലിൽ 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ, പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാമെന്നാണ് കോടതി അറിയിച്ചത്.
സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സഊദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 19 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.
2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





