എന്തെല്ലാം ആയിരുന്നു മലയാളികൾ ഉൾപ്പെടെ മോഹിച്ചിരുന്നത്, 23 ലക്ഷത്തിനു ഗോൾഡൻ വിസ, ഇനി ജീവിതം അടിപൊളിയാക്കാം, അങ്ങനെയങ്ങനെ…….; പക്ഷെ, മോഹങ്ങൾക്ക് അൽപായുസ്സ് മാത്രം, ഇന്ത്യക്കാർക്ക് അങ്ങനെ ഒരു പ്രത്യേക തീരുമാനം ഇല്ല, വാർത്ത നിഷേധിച്ച് യുഎഇ

0
248

അബൂദാബി: ഇന്ത്യക്കാർക്ക് യുഎഇ പുതിയ തരം ഗോൾഡൻ വിസയ്ക്ക് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതോടെ ഈ വിഷയത്തിൽ ആയിരക്കണക്കിന് എൻക്വയറികൾ ആണ് ട്രാവൽസുകാർക്കും ഏജന്റുമാർക്കും ഔദ്യോഗിക ഓഫീസുകൾക്കും എത്തിയത്. എന്നാൽ വിഷയത്തിൽ യുഎഇയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക ആശയവിനിമയത്തിന്റെ അഭാവത്തിൽ വിസ ആഗ്രഹിക്കുന്നവരും കൺസൾട്ടന്റുമാരും ഇരുട്ടിൽ തപ്പുന്നതിനിടെ ഇക്കാര്യത്തിൽ വിശദീകരണം ഇറക്കിയിരിക്കുക ആണ് അധികൃതർ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി. ഇതിലെ വിവരങ്ങൾ വസ്തുതതാ വിരുദ്ധമാണ്. ആർക്കും എളുപ്പത്തിൽ ലഭിക്കുന്നതല്ല യുഎഇ ഗോൾഡൻ വിസയെന്നും യുഎഇക്കകത്തെ ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രമേ ഇതിന് അപേക്ഷ സ്വീകരിക്കാൻ കഴിയൂവെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

തെറ്റായ അവകാശവാദങ്ങളുമായി സമീപിക്കുന്നവർക്ക് പണമോ, രേഖകളോ കൈമാറരുത്. ഔദ്യോഗിക വിവരങ്ങൾക്കായി 600522222 എന്ന നമ്പറിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു.

യുഎഇ പുതിയ തരം ഗോൾഡൻ വിസ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണെന്ന് ആയിരുന്നു പ്രചരണം. 23 ലക്ഷം രൂപ നൽകിയാൽ ഇന്ത്യക്കാർക്ക് യുഎഇയുടെ ആജീവനാന്ത ഗോൾഡൻ വിസ നേടാം എന്ന തരത്തിൽ മലയാളത്തിലെയടക്കം പ്രമുഖ മാധ്യമങ്ങൾ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഎഇ മാധ്യമങ്ങളിലോ എല്ലാ ഔദ്യോഗിക അറിയിപ്പുകളും പ്രചരിപ്പിക്കുന്ന എമിറേറ്റ്സ് ന്യൂസ് ഏജൻസിയിലോ റിപ്പോർട്ടുകൾ വന്നിട്ടില്ല. അതിശയകരമെന്നു പറയട്ടെ, ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഈ കഥ വൈറലായി.

ടൺ കോയിനിൽ നിക്ഷേപിച്ചവർക്ക് ഗോൾഡൻ വിസ?

ക്രിപ്‌റ്റോ കറൻസിയായ ടൺ കോയിനിൽ നിക്ഷേപിച്ചവർക്ക് ഗോൾഡൻ വിസ അനുവദിച്ചുവെന്ന പ്രചാരണം നിഷേധിച്ച് യു.എ.ഇ അധികൃതർ. വ്യക്തവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ ചട്ടക്കൂടുകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ഗോൾഡൻ വിസകൾ നൽകുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ ഡിജിറ്റൽ കറൻസി നിക്ഷേപകർ ഉൾപ്പെടുന്നില്ലെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, വിവിധ മേഖലകളിലെ പ്രതിഭകൾ, ശാസ്ത്രജ്ഞർ, സ്പെഷ്ലിസ്റ്റുകൾ, മികച്ച വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഗോൾഡൻ വിസ അനുവദിച്ചിരിക്കുന്നത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി & സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി), സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌.സി‌.എ), വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി എന്നിവ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. ടെലിഗ്രാം അധിഷ്ഠിത ക്രിപ്‌റ്റോ ഇക്കോ സിസ്റ്റം കൈകാര്യം ചെയ്യുന്ന ടൺ ഫൗണ്ടേഷന്റെ സി.ഇ.ഒ മാക്‌സ് ക്രൗൺ, ടൺകോയിൻ ഉടമകൾക്ക് ഇപ്പോൾ ടൺ ഓഹരി നൽകി യു.എ.ഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാമെന്ന് എക്‌സിൽ അവകാശപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് ക്രിപ്‌റ്റോ നിക്ഷേപകർക്ക് ഗോൾഡൻ വിസ നൽകുന്നില്ലെന്ന് യു.എ.ഇ അധികൃതർ വ്യക്തമാക്കിയത്. അതോടൊപ്പം, പൂർണമായും ലൈസൻസുള്ള കമ്പനികളുമായി മാത്രം ഇടപാടുകൾ നടത്താൻ അധികൃതർ നിക്ഷേപകരോടും ഉപയോക്താക്കളോടും ആവശ്യപ്പെടുകയും ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചനാപരമോ ആയ അവകാശ വാദങ്ങളിൽ കുടുങ്ങാതെ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ വിശ്വാസ്യതയുള്ള ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ തേടണമെന്ന് എസ്‌.സി‌.എ നിർദേശിച്ചു. ഗോൾഡൻ റെസിഡൻസിയുടെ വ്യവസ്ഥകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഐ.സി.പി വെബ്‌സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക