മലപ്പുറത്ത് കാറിടിച്ച് തോട്ടിൽ വീണ ബൈക്ക് യാത്രികൻ്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: തലപ്പാറയില്‍ കാർ ഇടിച്ച് തോട്ടില്‍ വീണ ബൈക്ക് യാത്രികനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് വലിയപറന്പ് സ്വദേശി ഹാഷിറി(22)ൻ്റെ മൃതദേഹം കണ്ടെത്തിയത്. അപകടം സംഭവിച്ചതിന് 500 മീറ്റര്‍ അകലെ വെച്ചാണ് മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6:30നാണ് അപകടമുണ്ടായത്. അന്ന് മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണാണ് ഹാഷിറിനെ കാണാതായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ