ഇടിക്കൂട്ടിൽ റിയാദ്, വനിതാ ഗുസ്തിയിൽ കടുത്ത പോരാട്ടം; രണ്ടാം റൗണ്ടിൽ ലെബനീസ് താരം നൂർ അൽ ഫ്ലീറ്റിയെ നോക്കൗട്ടിൽ പരാജയപ്പെടുത്തി ഗുസ്തി താരം ഹതൻ അൽ സെയ്ഫ് | VIDEO

0
176

റിയാദിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന പ്രൊഫഷണൽ ഫൈറ്റേഴ്‌സ് ലീഗിന്റെ (പിഎഫ്എൽ മെന) രണ്ടാം റൗണ്ടിലെ ആവേശകരമായ പോരാട്ടത്തിന്റെ രണ്ടാം റൗണ്ടിൽ നോക്കൗട്ടിലൂടെ ലെബനീസ് താരം നൂർ അൽ ഫ്ലീറ്റിയെ ബോക്സർ ഹതൻ അൽ സെയ്ഫ് പരാജയപ്പെടുത്തി.

വാശിയെറിയ മത്സരത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലെബനീസ് എതിരാളിയെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ഹത്തൻ അൽ-സെയ്ഫിന്റെയും പ്രേക്ഷകരുടെയും സന്തോഷം വീഡിയോയിൽ ഏറെ ആവേശം വിതറുന്നതായിരുന്നു.

2024 ൽ, മികച്ച സഊദി വനിതാ അത്‌ലറ്റിനുള്ള ജോയ് അവാർഡ് ഹത്തൻ അൽ സെയ്ഫിനായിരുന്നു ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.