ടെക്സാസിൽ മിന്നൽപ്രളയം; 24 മരണം സമ്മർ ക്യാമ്പിനെത്തിയ 25  പെൺകുട്ടികളെ കാണാതായി

ഹൂസ്റ്റൺ: കനത്ത മഴയെ തുടർന്ന് ടെക്സാസിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 24 ആയി. ദുരന്തത്തിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്. കെർ കൗണ്ടിയിലുണ്ടായ കനത്തമഴയിൽ ഗ്വാഡലൂപ്പെ നദി കരകവിഞ്ഞു. ഒൻപത് രക്ഷാപ്രവർത്തകരുടെ സംഘവും 14 ഹെലികോപ്ടറുകളും 12 ഡ്രോണുകളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. 237 പേരെ വിവിധയിടങ്ങളിൽനിന്നായി ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ പ്രതികരിച്ചു. കെർ കൗണ്ടിയിൽ നദിപ്രദേശങ്ങളിൽ കഴിയുന്നവർ ഉയരമുള്ള പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതരുടെ നിർദേശമുണ്ട്. ദുരന്തത്തിൽ നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

കാണാതായവർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. 237 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ക്യാമ്പ് സൈറ്റിൽ ട്രക്കുകളെത്തി ആളുകളെ പുറത്തെത്തിക്കാൻ തുടങ്ങിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാണാതായ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരെയടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

വീഡിയോ