Monday, 16 March - 2026

റിയാദിൽ തമാശ വീഡിയോ ചിത്രീകരിക്കാൻ വാട്ടർ ബലൂൺ എറിഞ്ഞു, വീഡിയോ ക്രിയേറ്ററെ ഓടിച്ചിട്ട് അടിച്ച് സഊദി പൗരൻ

റിയാദ്: തമാശ വീഡിയോ ചിത്രീകരിച്ച ടിക് ടോക് വീഡിയോ താരത്തെ ഓടിച്ചിട്ട് അടിച്ച് സഊദി പൗരൻ. ടിക് ടോക്കിലെ”ഖർഷ” എന്നറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്റർ ആണ് വിവാദപരമായ തമാശ നിർമ്മിക്കാൻ ഇറങ്ങിയത്. സഊദി പൗരന് നേരെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞാണ് വീഡിയോ ചിത്രീകരിക്കാൻ ശ്രമം നടത്തിയത്.

തലസ്ഥാന നഗരിയായ റിയാദിലെ ഒരു പെട്രോൾ പമ്പിൽ വെച്ചാണ് സംഭവം. പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങുമ്പോൾ സഊദി പൗരന് നേരെ വെള്ളം നിറച്ച ബലൂൺ എറിയുന്നത് കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അദ്ദേഹം തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

വെള്ളം നിറച്ച ബലൂൺ കൊണ്ടുള്ള ഏറ് വന്നതോടെ തന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് എറിഞ്ഞ്, ഹെഡ്ബാൻഡ് ഊരിമാറ്റി, കണ്ടന്റ് ക്രിയേറ്ററെ ആക്രമിക്കാൻ ഓടി അടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുകയായിരുന്നു സഊദി പൗരൻ.

കൈവശം ഉണ്ടായിരുന്ന സാധനങ്ങൾ ഉൾകൊള്ളുന്ന കവർ വലിച്ചെറിഞ്ഞാണ് അദ്ദേഹം വീഡിയോ ക്രിയേറ്റർക്കെതിരെ തിരിഞ്ഞത്. സഊദി പൗരന്റെ കോപാകുലമായ പ്രതികരണം വീഡിയോയിൽ കാണാം. എന്നാൽ, സംഭവിച്ചത് “വെറും ഒരു തമാശ” ആണെന്ന് വീഡിയോ ക്രിയേറ്റർ പിന്നീട് പറഞ്ഞു മനസിലാക്കി കൊടുത്തു.

സംഭവം സാമൂഹ്യ പ്ലാറ്റ്‌ഫോമുകളിലുടനീളം വ്യാപകമായ ആശയവിനിമയത്തിനും ചർച്ചകൾക്കും കാരണമായി, മറ്റുള്ളവരുടെ സുഖസൗകര്യങ്ങളും സുരക്ഷയും പണയപ്പെടുത്തി വിവാദങ്ങൾ സൃഷ്ടിക്കുന്ന ചില കണ്ടന്റ് സ്രഷ്ടാക്കളുടെ പ്രവൃത്തികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനമാണ് പലരും ഉയർത്തിയത്. വീഡിയോ കാണാം 👇

Most Popular

error: