സഊദിയിൽ ഗ്യാസ്, മണ്ണെണ്ണ വില വർദ്ധിപ്പിച്ചു

0
204

റിയാദ്: സഊദിയിൽ പ്രാദേശിക വിപണിയിൽ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെയും (എൽപിജി) മണ്ണെണ്ണയുടെയും വില വർധിപ്പിച്ചു. സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അറാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. 2022 മധ്യത്തിൽ കമ്പനി നടപ്പിലാക്കാൻ തുടങ്ങിയ ഊർജ്ജ ഉൽപ്പന്ന വിലകളുടെ നാലാമത്തെ വാർഷിക അവലോകനത്തിന്റെ ഭാഗമായാണ് ഈ നീക്കം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എൽ പി ജി ക്ക് അഞ്ചു ശതമാനത്തോളമാണ് വർധനവ് വരുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം, ഒരു ലിറ്റർ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) വില 1.09 റിയാലായി വർദ്ധിച്ചു. 1.04 റിയാലിൽ നിന്ന് 4.8% ആണ് വർദ്ധനവ്. 2024 ജൂണിലെ അവലോകനത്തിലാണ് അവസാനമായി വില വർധിച്ചത്.

പ്രാദേശിക വിപണിയിൽ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില ലിറ്ററിന് 4.8% വർദ്ധനവ് വന്നതോടെ 1.04 സഊദി റിയാലിൽ നിന്ന് 1.09 സഊദി റിയാലായി ഉയർന്നു.

ഇത്തവണ മണ്ണെണ്ണയ്ക്കും വൻ വർധനവ് ആണ് വരുത്തിരിക്കുന്നത്. ലിറ്ററിന് വില 19.5 ശതമാനം ആണ് വർധനവ് വരുത്തിയത്. നിലവിൽ 1.59 റിയാലാണ് മണ്ണെണ്ണയുടെ വില. നേരത്തെ ഇത് ലിറ്ററിന് 1.33 റിയാൽ ആയിരുന്നു.

ഊർജ്ജ, ജല ഉൽപ്പന്ന വിലകൾ ക്രമീകരിക്കുന്നതിനുള്ള ഭരണ നടപടിക്രമങ്ങൾക്ക് വിധേയമായിട്ടാണ്ഈ വില ക്രമീകരണങ്ങളെന്നു കമ്പനി പ്രസ്താവനകളിൽ സ്ഥിരീകരിച്ചു.

രാജ്യത്ത് നിന്ന് ആഗോള വിപണികളിലേക്കുള്ള കയറ്റുമതി വിലകളിലെ മാറ്റങ്ങളുമായി ആഭ്യന്തര വിലകൾ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഈ ഏറ്റ കുറച്ചിൽ ആശ്രയിച്ച് വിലയിൽ വർദ്ധനവിനോ കുറവിനോ വിധേയമാകുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

2022 ജൂണിലാണ് അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി സഊദിയിൽ പ്രാദേശിക എണ്ണ, ഗ്യാസ് വിലയിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയത്. അന്ന് ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (LPG) വില ലിറ്ററിന് SAR 0.75 ൽ നിന്ന് SAR 0.90 ആയും മണ്ണെണ്ണ ലിറ്ററിന് SAR 0.70 ൽ നിന്ന് SAR 0.81 ആയും ഉയർത്തി. 2023 ജൂണിൽ വീണ്ടും വർദ്ധനവുണ്ടായതിനെത്തുടർന്ന് ഗ്യാസിന്റെ വില 0.95 റിയാലായും മണ്ണെണ്ണ 0.93 റിയാലായും ഉയർന്നു, തുടർന്ന് 2024 ജൂണിലെ അവലോകനത്തിൽ വിലകൾ വർദ്ധിച്ചുകൊണ്ടിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക