മലപ്പുറം സ്വദേശി മക്കയിൽ താമസസ്ഥലത്ത് മരണപ്പെട്ടു

0
239

മക്ക: മലപ്പുറം പട്ടർക്കടവ് സ്വദേശി മക്കയിൽ താമസസ്ഥലത്ത് മരണപ്പെട്ടു. മലപ്പുറം പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഹൃദയസ്തംഭനം മൂലമാണ് മരണം.

മക്ക കെഎംസിസി അസീസിയ ജൂനൂബിയ ഏരിയ കമ്മിറ്റി അംഗമാണ്. മയ്യത്ത് മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരുന്നതായി സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.